ചെന്നൈ: തമിഴ്നാട്ടില്‍ ഫെയ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദ്ദേശം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന അബുദാബി വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെങ്കിലും കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനഃരാരംഭിക്കും. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് തങ്ങളുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും യാത്രക്കാരോട് ഇന്‍ഡിഗോ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയണം. വൈദ്യുതക്കമ്പി കാറ്റില്‍ പൊട്ടാനും മരങ്ങള്‍ കടപുഴകാനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.