പൊലീസും നാട്ടുകാരും കാഴ്ച്ചക്കാരായി നിന്നു; അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം:  അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിനു സമീപമാണ് അപകടം നടന്നത്. മഴയത്ത് ബൈക്ക് തെന്നി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ആംബുലൻസ് എത്തിയത് അരമണിക്കൂറിനുശേഷമാണ്. തലച്ചോറിലുണ്ടായ രക്തസ്രാവം കാരണമാണ് മരണം സംഭവിച്ചത്. 108 ആംബുലൻസിന്റെ സമരം നടക്കുന്നതിനാൽ വാഹനം എത്താൻ വൈകിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസും നാട്ടുകാരും കാഴ്ച്ചക്കാരായി നിന്നതാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !