തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിനു സമീപമാണ് അപകടം നടന്നത്. മഴയത്ത് ബൈക്ക് തെന്നി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ആംബുലൻസ് എത്തിയത് അരമണിക്കൂറിനുശേഷമാണ്. തലച്ചോറിലുണ്ടായ രക്തസ്രാവം കാരണമാണ് മരണം സംഭവിച്ചത്. 108 ആംബുലൻസിന്റെ സമരം നടക്കുന്നതിനാൽ വാഹനം എത്താൻ വൈകിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസും നാട്ടുകാരും കാഴ്ച്ചക്കാരായി നിന്നതാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.