ഓസ്ട്രേലിയ: സ്വന്തം മരണം മുന്‍കൂട്ടി അറിയാന്‍ സാധിക്കുകയെന്നത് എത്ര ഭീകരമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അവശേഷിക്കുന്ന ഓരോ നിമിഷവും പേടിപ്പെടുത്തുന്നതായിരിക്കും. എന്നാല്‍, തന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍ തിരിച്ചറിയുകയും ഇക്കാര്യം വീഡിയോയായി ചിത്രീകരിക്കുകയും ചെയ്തിരിക്കുകയാണ് ഒരു 24-കാരി. ഓസ്ട്രേലിയന്‍ വംശജയായ ടിക്ടോക് ഇന്‍ഫ്ളുവന്‍സര്‍ ബെല്ല ബ്രാഡ്ഫോഡ് ആണ് സ്വന്തം മരണം തന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചത്.
റാബ്ഡോമിയോസര്‍കോമ എന്ന താടിയെല്ലിനെ ബാധിച്ച അപൂര്‍വ കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് ബെല്ല മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 15-നാണ് ബെല്ല മരണപ്പെട്ടത്. എന്നാല്‍ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷം ബെല്ലയുടെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു 'ഗെറ്റ് റെഡി വിത്ത് മി' വീഡിയോ കൂടി പ്രത്യക്ഷപ്പെടുകയായിരുന്നു. ഒക്ടോബര്‍ 31-നാണ് ബെല്ലയുടെ അവസാന വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.
പുതിയ വസ്ത്രങ്ങളുടെയും ഒരുങ്ങുന്നതിന്റെയുമൊക്കെ വീഡിയോയാണ് ബെല്ല സാധാരണയായി പങ്കുവെക്കാറുള്ളത്. പക്ഷേ അവസാന വീഡിയോ ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു. തന്റെ രോഗവിവരം വെളിപ്പെടുത്തിയാണ് വീഡിയോ തുടങ്ങിയത്. 'എനിക്ക് ഗുരുതരമായ ക്യാന്‍സറുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്റെ ജീവിതം അവസാനിക്കുകയാണ്. ഞാന്‍ മരണത്തിന് കീഴടങ്ങുകയാണ്. അവസാനമായി ഒരു വീഡിയോ ചെയ്യുകയാണ്. കാരണം ഞാന്‍ അത് അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. ഫാഷനെ ഏറെ ഇഷ്ടപ്പെടുന്നു. ഈ മനോഹരമായ യാത്രയില്‍ എന്റെയൊപ്പം നിന്നതിനും പിന്തുണച്ചതിനും നന്ദി. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്റെ പഴയ വീഡിയോ കാണുകയും അതുവഴി സന്തോഷം കണ്ടെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു- എന്നുപറഞ്ഞാണ് ബെല്ല അവസാന വീഡിയോ പങ്കുവെച്ചത്.
ജീവിതത്തിലെ ഓരോ ദിവസവും വിലപ്പെട്ടതാക്കണമെന്ന സന്ദേശവും ബെല്ല തന്റെ ആരാധകര്‍ക്ക് നല്‍കുന്നുണ്ട്. എന്റെ അദ്ഭുതകരമായ ഈ യാത്രയില്‍ കൂടെ നിന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി. നിങ്ങള്‍ ഓരോരുത്തര്‍ക്കും ഏറ്റവും മനോഹരമായ ജീവതം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ എന്റെ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞാണ് ബെല്ല തന്റെ അവസാന വീഡിയോ നിര്‍ത്തുന്നത്. 2021-ലാണ് ബെല്ല ബ്രാഡ്ഫോഡിന് രോഗം സ്ഥിരീകരിക്കുന്നത്.
തന്റെ രോഗത്തെ പ്രതിരോധിക്കുന്നതിനായി കടന്നുപോയ ചികിത്സാവിവരങ്ങളും ബെല്ല ടിക്ടോക്കില്‍ പങ്കുവെച്ചിരുന്നു. റേഡിയോതെറാപ്പി, കീമോതെറാപ്പി, ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ഒന്നിലധികം ശസ്ത്രക്രിയകള്‍, താടിയെല്ല് മാറ്റിവെക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി നീണ്ട ചികിത്സയ്ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ താന്‍ വിധേയയായതെന്നും ബെല്ല മുമ്പ് അറിയിച്ചിരുന്നു. ഇടക്കാലത്ത് രോഗത്തില്‍ ചെറിയ കുറവ് വന്നിരുന്നുവെങ്കിലും സുഹൃത്തുകളുമായി പ്ലാന്‍ ചെയ്ത ഒരു യൂറോപ്യന്‍ ട്രിപ്പിന് പത്ത് ദിവസം മുമ്പ് വീണ്ടും അസുഖം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നാണ് ബെല്ല പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.