ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

തൊടുപുഴ: സഞ്ചരിച്ചുകൊണ്ടിരിക്കവേ കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് സംഭവം.

ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന്‍റെ വാതിലിന് സമീപത്തായിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. യുവതിക്ക് തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവുണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !