ധാക്ക: ബംഗ്ലദേശിലെ ചത്തോഗ്രമിൽ 3 ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്നിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്.
ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നൂറുകണക്കിനു പേർ മുദ്രാവാക്യം വിളികളോടെ ക്ഷേത്രങ്ങൾക്ക് നേരെ ഇഷ്ടിക കട്ടകൾ എറിഞ്ഞു. ഷോണി ക്ഷേത്രത്തിനും മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ കവാടങ്ങൾക്കും കേടുപാടുകൾ വരുത്തിയെന്നും ക്ഷേത്ര അധികൃതർ പറഞ്ഞു.
ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം ക്ഷേത്രങ്ങൾക്ക് നാശനഷ്ടങ്ങൾ കുറവാണെന്ന് പൊലീസ് പറഞ്ഞു.
‘‘ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളും ഇസ്‌കോൺ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയാണ് അവർ ക്ഷേത്രങ്ങൾക്കു മുന്നിലേക്ക് എത്തിയത്. ഞങ്ങൾ അക്രമികളെ തടഞ്ഞില്ല. സ്ഥിതി വഷളായപ്പോൾ ഞങ്ങൾ സൈന്യത്തെ വിളിച്ചു. അവർ വേഗത്തിൽ എത്തി ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സഹായിച്ചു. പ്രകോപനമില്ലാതെയാണ് അക്രമികൾ എത്തി ആക്രമണം നടത്തിയത്’’ – ശാന്തിനേശ്വരി പ്രധാന ക്ഷേത്ര ഭരണ സമിതിയിലെ സ്ഥിരം അംഗം തപൻ ദാസ് പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലദേശ് ആവശ്യപ്പെട്ടു. ഹൈക്കമ്മിഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നാണ് ബംഗ്ലദേശ് പറയുന്നത്. കൊൽക്കത്തയിലെ ഡപ്യൂട്ടി ഹൈക്കമ്മിഷനിലേക്കുള്ള മാർച്ച് ആശങ്കാജനകമാണ്. ബംഗ്ലദേശിന്റെ പതാക കത്തിച്ചതിൽ നടപടി വേണമെന്നും പ്രസ്താവനയിൽ ബംഗ്ലദേശ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.