കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്ന വിലവിവര പട്ടികയുമായി സംഘടനക്ക് യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
പുതുക്കിയ വിലവിവര പട്ടികയെന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിലായാണ് നോട്ടീസ് പ്രചരിക്കുന്നത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പേര് വെച്ചിറങ്ങിയ നോട്ടീസ് നാഥനില്ലാത്ത ഒന്നാണെന്നും ഇത്തരത്തിൽ വില ഏകീകരിക്കുന്ന പതിവ് അസോസിയേഷനില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ഭക്ഷ്യവസ്തുക്കൾക്കെല്ലാം വൻതോതിൽ വില വർധിച്ച സാഹചര്യത്തിൽ വ്യാപാരികളുടെ നെഞ്ചിൽ തീയാണിപ്പോഴുള്ളത്. പക്ഷെ, ഈ രീതിയിൽ ആധികാരികമല്ലാതെ വില വിവരപട്ടിക പ്രചരിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് വ്യാപാരികൾ തന്നെ പറയുന്നു.അതേസമയം ഇത്തരം വ്യാജ നോട്ടീസിന്റെ മറവിൽ ചിലർ വില വർധിപ്പിക്കാൻ സാധ്യത കൂടുതലാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.