നിലമ്പൂർ: വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് വനത്തിൽ കടുവയുടെ ആക്രമണത്തിൽ കാട്ടാന ചെരിഞ്ഞു. പുഞ്ചക്കൊല്ലി റബർ പ്ലാന്‍റേഷനു സമീപം ചപ്പത്തിക്കൽ വനമേഖലയിലാണ് ബുധനാഴ്ച രാവിലെ ആദിവാസികൾ കാട്ടാനയുടെ ജഡം കണ്ടത്. പുന്നപ്പുഴക്ക് ചേർന്നായിരുന്നു ജഡം.
വഴിക്കടവ് റേഞ്ച് ഓഫിസർ ഷരീഫ് പനോലത്തിന്‍റെ നേതൃത്വത്തിൽ വനപാലകർ നടത്തിയ പരിശോധനയിൽ ജഡത്തിനു സമീപം കടുവയുടെ കാൽപാടുകളും പെരുമാറ്റരീതിയും കണ്ടു. തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളിൽ മാരക മുറിവുകളുണ്ടായിരുന്നു.
ഏകദേശം രണ്ടു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്. വെറ്ററിനറി സർജന്മാർ പോസ്റ്റ്മോർട്ടം നടത്തി. ഉദ്ദേശം 20 വയസ്സുള്ള പിടിയാനയാണ്. കടുവയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.