ന്യൂഡൽഹി: ശിവസേന (യുബിടി) വിഭാഗം നേതാവ് അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം വനിതാ നേതാക്കൾക്കെതിരേ അസഭ്യ ഭാഷ പ്രയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വെച്ചായിരുന്നു മോദിയുടെ പ്രതികരണം.
അമ്മമാരും പെൺകുട്ടികളും ഞെട്ടലിലാണ്, ജനം അവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരഭാര്യ സീതാ സോറനേയും കോൺഗ്രസ് അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.
ബിജെപി വിട്ട് ശിവസേന ഷിന്ദെ വിഭാഗത്തിലെത്തി സ്ഥാനാർഥിയായ ഷൈന എൻ.സി.ക്കെതിരായിരുന്നു അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമർശം. ഇറക്കുമതി ചെയ്ത 'മാൽ' എന്നായിരുന്നു അരവിന്ദ് സാവന്ദിന്റെ സ്ത്രീവിരുദ്ധ പരാമർശം.
എന്നാൽ താൻ 'മാൽ' അല്ലെന്നും മുബൈയുടെ മകളാണെന്നും കഴിഞ്ഞ് 20 വർഷത്തോളമായി പ്രവർത്തിച്ചു വരുന്നുണ്ടെന്നും ഷൈന എൻ.സി. പറഞ്ഞു. ബിജെപി കേന്ദ്രങ്ങൾ വൻതോതിൽ ഇത് രാഷ്ട്രീയ വിഷയമായി കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടേയും വിമര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.