കൊച്ചി: പാലാ എംഎല്‍എ മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് നല്കിയ ഹർജി ഹൈക്കോടതി തള്ളി. മാണി സി. കാപ്പന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.വി. ജോണ്‍ എന്നയാള്‍ നല്കിയ ഹർജിയാണ് ജസ്റ്റീസ് സി. ജയചന്ദ്രന് തള്ളിയത്.
സ്ഥാനാർഥിത്വത്തിനായി മാണി സി. കാപ്പന് നിയമപ്രകാരമുള്ള രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം മാണി സി. കാപ്പന് ചെലവഴിച്ചുവെന്നും സി.വി. ജോണ്‍ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്ജിക്കാരന് ആരോപിച്ചു.
എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന് പ്രതികരിച്ചു. ഹര്‍ജിയില്‍ പൊതുവായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. മുതിർന്ന അഭിഭാഷകനായ ടി. കൃഷ്ണനുണ്ണി, അഡ്വ. ദീപു തങ്കൻ എന്നിവരാണ് മാണി സി. കാപ്പനു വേണ്ടി ഹാജരായത്.
2021-ൽ സമർപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെ മാണി സി. കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി ഭേഗതി വരുത്താൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തായിരുന്നു മാണി സി. കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസ് നടപടികൾ തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാണി സി. കാപ്പന് 15,378 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. മാണി സി. കാപ്പന് 69,804 വോട്ടുകൾ നേടിയപ്പോൾ എല്‍ഡിഎഫ് സ്ഥാനാർഥിയായ കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി 54,426 വോട്ടുകളാണ് നേടിയത്. ഹര്‍ജിക്കാരനായ സി.വി. ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.