പാലക്കാട്: താൻ അറിയുന്ന സന്ദീപ് വാര്യർ മാർക്‌സിസ്‌റ്റ് പാർട്ടിയിലേക്ക് പോകില്ലെന്ന് സംവിധായകനും ബിജെപി ഉപാദ്ധ്യക്ഷനുമായ മേജർ രവി. ടിവി ചർച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാർട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും, എത്തിക്‌സ് ഉണ്ടെങ്കിൽ സന്ദീപ് മാറില്ലെന്നും മേജർ രവി പ്രതികരിച്ചു.
മേജർ രവിയുടെ വാക്കുകൾ-
''ഇലക്ഷൻ വിന്നിംഗ് ആണല്ലോ ഇപ്പോഴത്തെ പ്രധാനപ്പെട്ട കാര്യം. ഒന്ന് വെയിറ്റ് ചെയ്യണമെന്ന് എല്ലാവരും സന്ദീപിനോട് പറഞ്ഞതാണ്. സുരേന്ദ്രൻ അടക്കമുള്ളവർ സന്ദീപിനെ വിളിച്ചിരുന്നു. സന്ദീപിനെ പോലൊരു വ്യക്തിക്ക് മാനസികമായി ഇങ്ങനൊരു വിഷമം ഉണ്ടെങ്കിൽ നമുക്ക് സോൾവ് ചെയ്യാവുന്നതേയുള്ളൂ. ടിവി ചർച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാർട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് കരുതുന്നുണ്ടോ? അയാൾ എന്ത് സംസാരിക്കും ആ പാർട്ടിയെ കുറിച്ച്. എത്തിക്‌സ് ഉണ്ടെങ്കിൽ സന്ദീപ് മാറില്ല. ഞാൻ അറിയുന്ന സന്ദീപ് അങ്ങനെ മാർക്‌സിസ്‌റ്റ് പാർട്ടിയിലേക്ക് പോകില്ല.
മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയിലേക്ക് സന്ദീപ് പോകില്ല. ഒന്നര വർഷത്തിനകത്ത് ഇവിടെ പലതും ചെയ്യാനുണ്ട്. കമാൻഡർ എന്ന നിലയിൽ ഞാൻ പല പദ്ധതികളും തയാറാക്കി വച്ചിട്ടുണ്ട്. പാലക്കാട് ബിജെപി വിജയിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ചേലക്കരയിൽ വലിയ മുന്നേറ്റമുണ്ടാക്കും. സർപ്രൈസ് ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും ചേലക്കരയിൽ ഉണ്ടാവുക’’ – മേജർ രവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.