MDMA യുമായി യുവാവ് പിടിയില്‍

മുണ്ടക്കയം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.


മുണ്ടക്കയം ചോറ്റി ത്രിവേണി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, മുണ്ടക്കയം പോലീസും ചേർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി ഇയാളെ ചോറ്റി ത്രിവേണി ഭാഗത്തുനിന്ന് പിടികൂടുന്നത്. ഇയാളിൽ നിന്നും 40 ഗ്രാം എം.ഡി. എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ രാകേഷ് കുമാർ, എസ്.ഐ സുരേഷ് ബാബു, എസ് ഐ ഉജ്ജ്വല ഭാസി സി.പി.ഓ മാരായ സെബാസ്റ്റ്യൻ, റഫീഖ് കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. അരവിന്ദന് തൃക്കാക്കര, വിളപ്പിൽശാല എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !