സ്വിച്ച് ബോർഡിൽ ചെറുകിളികൾ കൂടുകൂട്ടി മുട്ടയിട്ടു; കുഞ്ഞു കിളികളുടെ സുരക്ഷ കരുതി ഗൃഹപ്രവേശം മാറ്റിവച്ച് ഒരു കുടുംബം

കുമരനല്ലൂർ: കുഞ്ഞു കിളികളുടെ സുരക്ഷ കരുതി ഗൃഹപ്രവേശം മാറ്റിവച്ച് ഒരു  കുടുംബം. പടിഞ്ഞാറങ്ങാടി നെല്ലിപ്പടി കുന്നത്ത് പറമ്പിൽ മൂജീബാണ് കുഞ്ഞിക്കിളികൾക്കായി തന്റെ ഗൃഹപ്രവേശം മാറ്റിവച്ചത്.

വീടിന്റെ അവസാന മിനുക്കു പണികൾ പൂർത്തിയായി വരവെയാണ് രണ്ടാം നിലയിലെ സ്വിച്ച് ബോർഡിൽ ചെറുകിളികൾ കൂടുകൂട്ടി മുട്ടയിട്ട നിലയിൽ കണ്ടത്. ആളുകളെ കണ്ടാലും പറന്ന് പോകാതെ തള്ള പക്ഷി കാവലിരിക്കുന്നത് കണ്ടതോടെ തൽക്കാലം മുകൾ നിലയിലെ അവശേഷിക്കുന്ന പണികൾ നിർത്തിവയ്ക്കുകയായിരുന്നു. പാല് കാച്ചൽ ദിവസവും മാറ്റി.

മുട്ട വിരിഞ്ഞ് പുറത്ത് വന്ന രണ്ട‌് കുഞ്ഞു കിളികൾക്ക് പറക്കാറാകുന്നത് വരെ അവയുടെ സ്വൈരജീവിതത്തിനു തടസ്സമുണ്ടാകരുതെന്ന ചിന്തയായിരുന്നു മുജീബിനും കുടുംബത്തിനും. പന്താവുരിൽ മത്സ്യ വ്യാപാരിയാണ് മുജീബ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !