കർഷക മുന്നേറ്റത്തിന് മുട്ടുചിറ വേദിയാകും; മാർ ജോസഫ് കല്ലറങ്ങാട്ട്

മുട്ടുചിറ: കാർഷിക രംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുക്കാൻ മുട്ടുചിറ സിയോൻ ഭവനി ലാരംഭിച്ച അഗ്രിമയ്ക്ക് സാധിക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുട്ടുചിറ സിയോൻ ഭവനിൽ ആരംഭിച്ച അഗ്രിമ നൈപുണ്യ വികസന പരി ശീലനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമ്മവും ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.


മുട്ടുചിറ ഫൊറോന പള്ളി വികാരി വെരി. റവ.ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, പി. എസ്. ഡബ്ലിയു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ കൊട്ടുകാപ്പള്ളി ,ഫാ. ജോസഫ് താഴത്തു വരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഡാൻ്റിസ് കൂനാനിക്കൽ, സിബി കണിയാംപടി എന്നിവർ പ്രസംഗിച്ചു. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ മാത്യു ചന്ദ്രൻകുന്നേൽ, ഫാ. സെബാസ്റ്റ്യൻ പടിക്കുഴുപ്പിൽ, ഫാ. തോമസ് നടയ്ക്കൽ, ഫാ. സൈറസ് വേലം പറമ്പിൽ, ഫാ അലക്സ് പണ്ടാരകാപ്പിൽ, ,ഫാ. ജോർജ് നെല്ലി നിൽക്കും ചെരുവിൽ പുരയിടം, ഫാ മാണികൊഴുപ്പും കുറ്റി ,ഫാ. ഗോഡ്സൺ ചെങ്ങഴശ്ശേരിൽ, ഫാ. മാത്യു വാഴ ചാരിക്കൽ തുടങ്ങിയവർ സന്നിഹിതരായി രുന്നു.

കർഷകർക്കും പൊതുജനങ്ങൾക്കുമായി വിവിധ പരിശീലനപരിപാടികൾ കൂടാതെ ഹൈബ്രീഡ് പച്ചക്കറി തൈകൾ , വൈവിധ്യമാർന്ന നാടൻ ,വിദേശ ഫലവൃക്ഷ തൈകൾ, കർഷകകൂട്ടായ്മകൾ നിർമ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യ വിഭവങ്ങൾ വരെ മുട്ടുചിറ അഗ്രിമയിൽ ലഭ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !