പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

പുണെ: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസുകാരനായ ഇമ്രാന്‍ പട്ടേലാണ് മരിച്ചത്.

പുണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയോയില്‍ എല്ലാം വ്യക്തമായി കാണാം. താരം നെഞ്ചുവേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്. പിന്നാലെ ഗ്രൗണ്ടിലുള്ള താരങ്ങളെല്ലാം ഡഗ്ഔട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.

ഓള്‍റൗണ്ടറായ ഇമ്രാന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. 'മികച്ച ഫിറ്റ്‌നസുള്ള താരമായിരുന്നു ഇമ്രാന്‍. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല.


അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഞങ്ങള്‍.'-സഹതാരം നസീര്‍ ഖാന്‍ പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ നസീറും ഗ്രൗണ്ടിലുണ്ടായിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും സജീവമാണ് ഇമ്രാന്‍. സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബ്ബും അദ്ദേഹം നടത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !