ടി20 ടീമില്‍ തിലക് മൂന്നാം നമ്പറില്‍ തന്നെ ഇനി ബാറ്റിങ് തുടരും;

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20-യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് യുവതാരം തിലക് വര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു. പതിവിനു വിപരീതമായി മൂന്നാം നമ്പറില്‍ (വണ്‍ഡൗണ്‍) ബാറ്റിങ്ങിനിറങ്ങിയ തിലക്, 56 പന്തില്‍ നിന്ന് ഏഴു സിക്‌സും എട്ട് ഫോറുമടക്കം 107 റണ്‍സോടെ പുറത്താകാതെ നിന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും തിലകിനായി. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതും.


ഇപ്പോഴിതാ തിലകിനെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിയക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. രണ്ടാം ടി20 മത്സരത്തിനു ശേഷം തന്റെ മുറിയിലേക്കുവന്ന തിലക് അടുത്ത മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നാണ് സൂര്യയുടെ വെളിപ്പെടുത്തല്‍. ഇതോടെയാണ് തന്റെ സ്ഥിരം സ്ഥാനമായ വണ്‍ഡൗണ്‍ പൊസിഷന്‍ സൂര്യ, തിലകിന് നല്‍കിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി തിലക് തന്റെ വാക്കുപാലിക്കുകയും ചെയ്തു.ടി20 ടീമില്‍ തിലക് മൂന്നാം നമ്പറില്‍ തന്നെ ഇനി ബാറ്റിങ് തുടരുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

യഥാക്രമം 33, 20 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ ആദ്യരണ്ട് മത്സരങ്ങളിലും നാലാം നമ്പറിലിറങ്ങിയ തിലകിന്റെ സ്‌കോറുകള്‍. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ് എന്നിവരുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ആ സ്‌കോറുകള്‍ മതിയാകില്ലെന്ന് തിലകിന് അറിയാമായിരുന്നു.


ഇതോടെയാണ് രണ്ടുംകല്‍പ്പിച്ച് ക്യാപ്റ്റനോട് മൂന്നാം സ്ഥാനം ആവശ്യപ്പെടാന്‍ താരത്തെ പ്രേരിപ്പിച്ചത്. ചോദിക്കുക മാത്രമല്ല, മികച്ച ഇന്നിങ്‌സോടെ ആ ആവശ്യത്തോട് നീതിപുലര്‍ത്തുകയും ചെയ്തു താരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !