തിരുവനന്തപുരം: വിതുര ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. വിദ്യാർഥികളുടെ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ ഇടപ്പെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.
സംഘർഷം നടക്കുമ്പോൾ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ഇപ്പോൾ കൂടുതൽ പോലീസുകാരെ സ്കൂളിൽ വിന്യസിച്ചിട്ടുണ്ട്. കലോത്സവത്തിൻ്റെ സമാപന ദിവസമായിരുന്നു വെള്ളിയാഴ്ച. സംഘർഷത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമാകാം സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെ വിതുര- കൊപ്പം ജങ്ഷനിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ സംഭവമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മേഖലയിലെ സർക്കാർ സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റാൻഡിലും സംഘർഷങ്ങൾ പതിവാണ്. ഇതിൽ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.