ബെംഗളൂരു : കര്‍ണാടകയിലെ ബാഗല്‍ക്കോട്ടില്‍ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികള്‍ അറ്റുപോയി. ഓണ്‍ലൈനിലൂടെ വാങ്ങിയ ഹെയര്‍ ഡ്രയറാണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാഗല്‍ക്കോട്ട് ഇല്‍ക്കല്‍ സ്വദേശിയായ ബാസമ്മ എന്ന സ്ത്രീക്കാണ് ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. അയല്‍വാസി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത ഹെയര്‍ ഡ്രയര്‍ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വെച്ച് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറിയില്‍ ബാസമ്മയുടെ രണ്ട് കൈപ്പത്തികളും അറ്റുപോയി. നിലവില്‍ ബാഗല്‍കോട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹെയര്‍ ഡ്രയര്‍ നിര്‍മിച്ചതിലെ വീഴ്ച്ചയാണോ പൊട്ടിത്തെറിയ്ക്ക് കാരണമെന്നറിയാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.