വയനാട്: ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങള്ക്കിറങ്ങി കോണ്‍ഗ്രസ് നേതാവി കെ മുരളീധരന്. നിലനിന്ന അനശ്ചിതത്വങ്ങള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും ഒടുവിലാണ് കെ മുരളീധരന് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയ്ക്കായി വയനാട് ലോക്സഭ മണ്ഡലത്തിലാണ് കെ മുരളീധരന് ആദ്യം പ്രചരണ പരിപാടിയില്‍ പങ്കെടുത്തത്.
വയനാട് ലോക്സഭ മണ്ഡലത്തിലെ കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തില്‍ പങ്കെടുത്ത് മുരളീധരന് സംസാരിച്ചു. തന്നെ കൈപിടിച്ചുയര്‍ത്തിയ രാജീവ് ഗാന്ധിയുടെ മകള്‍ക്ക് വേണ്ടിയാണ് ആദ്യം പ്രചരണത്തിനിറങ്ങേണ്ടതെന്ന് തോന്നിയെന്ന് മുരളീധരന് പറഞ്ഞു. അതേ സമയം ചേലക്കരയിലും പാലക്കാടും പ്രചരണത്തിനിറങ്ങുമെന്നും മുരളീധരന് വ്യക്തമാക്കി.
ഈ മാസം 5ന് മുരളീധരന് ചേലക്കരയിലും 10ന് പാലക്കാടും പ്രചരണത്തിനെത്തും. മൂന്നിടത്തും പ്രചരണ പരിപാടികളില്‍ സജീവമാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചതായി മുരളീധരന് പറഞ്ഞു. എന്നാല്‍ പാലക്കാട്ടേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുരളീധരന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.