ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന് ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ മദ്യവ്യാപാരികളുടെ ആവശ്യങ്ങളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സമരം കാരണം കര്‍ണാടക സര്‍ക്കാരിന് 120 കോടി രൂപയുടെ നഷ്ടാണ് ഉണ്ടാകുകയെന്ന് അസോസിയേഷന് സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്ഡെ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവില്‍പ്പനക്കാര്‍ക്ക് മടുത്തു. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പനയും വര്‍ദ്ധിച്ചുവെന്നാണ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്സൈസ്, പൊലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ഹെഗ്ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പില്‍ ലയിപ്പിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ എക്സൈസിലെ 700 കോടി രൂപയുടെ അഴിമതി സംബന്ധിച്ച് അടുത്തിടെ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഈ ആരോപണം പുറത്ത് വന്നതില്‍ അസോസിയേഷന് പങ്കില്ലെന്നാണ് മദ്യവ്യാപാരികള്‍ പറയുന്നത്.
ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയതെന്നും വ്യാപാരികള്‍ പറയുന്നു. അനധികൃത മദ്യവില്‍പ്പന നിയന്ത്രിക്കാന്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും 2005-ല്‍ ഭേദഗതി ചെയ്ത അബ്കാരി നിയമത്തിലെ 29-ാം വകുപ്പ് പുനപരിശോധിച്ച് ഭേദഗതി വരുത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.