ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറായി; സംസ്ഥാന വ്യാപകമായി 24 ഹോട്ടലുകൾ

തിരുവനന്തപുരം: ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറായി. കെഎസ്ആർടിസി ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടറാണ് ഭക്ഷണശാലകളുടെ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്. ഭക്ഷണം കഴിക്കാൻ ബസുകൾ വൃത്തിഹീനമായ ഹോട്ടലുകളിൽ നിർത്തുന്നു എന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്‍റെ ഭാഗമായി നേരത്തെ തന്നെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നിന്നും താത്‌പര്യ പത്രം ക്ഷണിച്ചിരുന്നു. ഇതിന് ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിട്ടത്. അതാത് ബസ് സ്‌റ്റാൻഡുകളിലെ കാന്‍റീനുകൾക്ക് പുറമേ യാത്രാമധ്യേ നിർത്തേണ്ട ഹോട്ടലുകളുടെ പട്ടികയാണ് തയ്യാറാക്കിയത്.

ഹോട്ടലുകളുടെ ലിസ്റ്റ് 

സംസ്ഥാന വ്യാപകമായി 24 ഹോട്ടലുകളിൽ മാത്രമേ ഇനി ദീർഘദൂര കെഎസ്ആർടിസി ബസുകൾ യാത്രകാർക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി നിർത്തു. ദേശീയ, സംസ്ഥാന, അന്തർ സംസ്ഥാന പാതകളുടെയും എംസി റോഡിന്‍റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്‌റ്റിൽ ഉൾപ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളിൽ ഇനി യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്താൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

ഭക്ഷണം കഴിക്കാൻ കെഎസ്‌ആർടിസി ബസ് നിർത്തേണ്ട സമയം: പ്രഭാത ഭക്ഷണം: രാവിലെ 7:30 മുതൽ 9:30 വരെ ഉച്ച ഭക്ഷണം: 12:30 മുതൽ 02:00 മണി വരെ ചായ, ലഘു ഭക്ഷണം: വൈകിട്ട് 04:00 മുതൽ 06:00 മണി വരെ രാത്രി ഭക്ഷണം: 08:00 മണി മുതൽ 11:00 മണി വരെ 

ദേശീയ പാതയിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി നിർത്തേണ്ട സ്ഥലങ്ങൾ:

ലെ അറേബ്യ- കുറ്റിവട്ടം, കൊല്ലം പണ്ടോറ- വവ്വാക്കാവ്, കൊല്ലം ആദിത്യ ഹോട്ടൽ- നങ്യാർകുളങ്ങര, ആലപ്പുഴ ആവീസ് പുട്ട് ഹൗസ്- പുന്നപ്ര, ആലപ്പുഴ റോയൽ 66- കരുവാറ്റ, ആലപ്പുഴ ഇസ്‌താംബുൾ ജങ്ഷൻ - തിരുവമ്പാടി, ആലപ്പുഴ ആർ ആർ റെസ്‌റ്റോറന്‍റ്- മതിലകം, എറണാകുളം റോയൽ സിറ്റി- മണ്ണൂർ, മലപ്പുറം ഖൈമ റെസ്‌റ്റോറന്‍റ്- തലപ്പാറ, മലപ്പുറം ലെസഫർ റെസ്‌റ്റോറന്‍റ്- സുൽത്താൻ ബത്തേരി, വയനാട് ശരവണ ഭവൻ- പേരാമ്പ്ര, കോഴിക്കോട് കെടിഡിസി ആഹാർ- കായംകുളം, കൊല്ലം

സംസ്ഥാന പാതയിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി നിർത്തേണ്ട സ്ഥലങ്ങൾ:

ഏകം റെസ്‌റ്റോറന്‍റ്- നാട്ടുകാൽ, പാലക്കാട്‌ മലബാർ വൈറ്റ് ഹൗസ്- ഇരട്ടകുളം, പാലക്കാട്‌ എ ടി ഹോട്ടൽ- കൊടുങ്ങല്ലൂർ, എറണാകുളം

അന്തർ സംസ്ഥാന പാതയിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി നിർത്തേണ്ട സ്ഥലങ്ങൾ:

ലഞ്ച്യോൺ റെസ്‌റ്റോറന്‍റ് (Luncheon restaurant) - അടിവാരം, കോഴിക്കോട് ഹോട്ടൽ നടുവത്ത് - മേപ്പാടി, വയനാട്

എം സി റോഡിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി നിർത്തേണ്ട സ്ഥലങ്ങൾ:

ക്ലാസിയോ- താന്നിപ്പുഴ, എറണാകുളം കേരള ഫുഡ്‌ കോർട്ട്- കാലടി, എറണാകുളം പുലരി റെസ്‌റ്റോറന്‍റ്- കൂത്താട്ടുകുളം, എറണാകുളം ശ്രീ ആനന്ദ ഭവൻ- കോട്ടയം അമ്മ വീട്- വയക്കൽ,കൊല്ലം ആനന്ദ് ഭവൻ- പാലപ്പുഴ, ഇടുക്കി ഹോട്ടൽ പൂർണ്ണപ്രകാശ്- കൊട്ടാരക്കര, കൊല്ലം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !