ന്യൂജേഴ്സി: ഊബര്‍ ഈറ്റ്സ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് കഞ്ചാവ്. ന്യൂജേഴ്സിയിലെ ഒരു വനിതാ ഡ്രൈവര്‍ക്കാണ് ഓര്‍ഡര്‍ ചെയ്ത ബറീറ്റോ എന്ന വിഭവത്തിന് പകരം കഞ്ചാവ് ലഭിച്ചത്. കാംഡന്‍ കൗണ്ടിയിലെ വാഷിങ്ടണ്‍ ടൗണ്‍ഷിപ്പിലാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതാ ഡ്രൈവര്‍ ഊബര്‍ ഈറ്റ്സ് വഴി ബറീറ്റോ ഓർഡർ ചെയ്തത്. ബറീറ്റോ, സൂപ്പ്, വാട്ടര്‍ ബോട്ടില്‍ എന്നിവയായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. ഭക്ഷണ പാക്കറ്റ് ലഭിച്ചതിനു പിന്നാലെ അസാധാരണമായ മണം ഇവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ബറീറ്റോ പൊതിയുന്നതിന് സമാനമായി തന്നെയാണ് കഞ്ചാവും പൊതിഞ്ഞിരുന്നത്.
തുടർന്ന് വനിതാ ഡ്രൈവര്‍ പോലീസ് അധികൃതരെ വിവരമറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഊബര്‍ ഈറ്റ്സ് ഡെലിവറി സംവിധാനം ദുരുപയോഗം ചെയ്ത് മയക്കുമരുന്നുകൾ കൈമാറ്റം നടക്കുന്നതായി പോലീസ് പറയുന്നു.
മരുന്ന്, ലഹരിപദാര്‍ത്ഥങ്ങള്‍, മദ്യം എന്നിവ ഡെലിവറി ചെയ്യുന്നത് ഊബര്‍ ഈറ്റ്സിന്റെ നയപ്രകാരം നിയമവിരുദ്ധമാണ്. സംഭവം കൃത്യമായി അധികൃതരെ അറിയിച്ച വനിതാ ഡ്രൈവറെ ഊബര്‍ ഈറ്റ്സ് അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.