മുംബൈ: മഹാരാഷ്ട്ര ഡി.ജി.പി രഷ്മി ശുക്ലയെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷത്തിനെതിരെ ഡി.ജി.പി പ്രവർത്തിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിനിടെയാണ് നടപടി. ഐ.പി.എസ് ഓഫീസർ അനധികൃതമായി ഫോൺ ചോർത്തിയെന്ന ആരോപണവും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
രഷ്മി ശുക്ലയിൽ നിന്നും ഡി.ജി.പിയുടെ അധികാരം അടുത്ത ഉന്നത ഉദ്യോഗസ്ഥന് കൈമാറാൻ ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. പുതിയ ഡി.ജി.പിയെ തെരഞ്ഞെടുക്കാൻ മൂന്ന് പേരുടെ ലിസ്റ്റ് നൽകാനും ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്.
കഴിഞ്ഞ മാസമാണ് കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഡി.ജി.പിയെ മാറ്റണമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആവശ്യം. കോൺഗ്രസ്, ശിവസേന(ഉദ്ധവ് വിഭാഗം), എൻ.സി.പി(ശരത് പവാർ വിഭാഗം) എന്നിവക്കെതിരെ ഡി.ജി.പി പ്രവർത്തിക്കുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ അനധികൃതമായി ചോർത്തിയെന്ന ഗുരുതര ആരോപണവും നാന പട്ടോള ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടിയുണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.