പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ അധിക്ഷേപ പരാമർശം; മു​ക്കം ഉ​മ​ർ ഫൈ​സി​ക്കെതിരെ നടപടിയുമായി സ​മ​സ്ത

കോ​ഴി​ക്കോ​ട്​: പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ അധിക്ഷേപ പരാമർശത്തിൽ സ​മ​സ്ത സെ​ക്ര​ട്ട​റി മു​ക്കം ഉ​മ​ർ ഫൈ​സി​ക്കെതിരെ നടപടിയുമായി സ​മ​സ്ത. അധിക്ഷേപ പരാമർശത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ​ഉമ​ർ ഫൈ​സിയോട് സമസ്ത ആവശ്യപ്പെട്ടു.

ഉമ​ർ ഫൈ​സിക്കെതിരെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് ലീ​ഗ്​ നേ​തൃ​ത്വം മു​ന്ന​റി​യി​പ്പ്​ നൽകിയ സാഹചര്യത്തിലാണ് സമസ്തയുടെ നടപടി. ഉ​മ​ർ ഫൈ​സി​യു​ടെ പ്ര​സ്താ​വ​ന​ക്ക്​ ത​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന സ​മ​സ്ത മു​ശാ​വ​റ​യു​ടെ പേ​രി​ലു​ള്ള ഒ​ഴു​ക്ക​ൻ മ​റു​പ​ടി​യി​ൽ വി​ഷ​യം തീ​രി​ല്ലെ​ന്ന്​ ലീ​ഗ്​ ദേ​ശീ​യ ജ​നറൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നേര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ശാ​വ​റ ചേ​രാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ സ​മ​സ്ത നേ​തൃ​ത്വം ത​യാ​റാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, സ​മ​സ്ത​യു​ടെ ശ​ക്തി എ​ല്ലാ​വ​രും അ​റി​യു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ സ്വ​ര​മാ​ണ്​ പ്ര​സി​ഡ​ന്‍റ് ജി​ഫ്​​രി ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യ​ത്. ഇ​ത്​ ലീ​ഗ്​ നേ​തൃ​ത്വ​ത്തെ പ്ര​കോ​പി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. പി​ന്നീ​ട്​ ലീ​ഗ്​ നേ​താ​ക്ക​ളാ​യ പി.​എം.​എ. സ​ലാ​മും കെ.​എം. ഷാ​ജി​യും യൂ​ത്ത്​ ലീ​ഗ്​ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സും സ​മ​സ്​​ത നേ​തൃ​ത്വ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

പാണക്കാട് സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്‍റെ അധിക്ഷേപ പരാമർശം. ഇസ്‍ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഖാദിമാർ. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളി എന്നാണ് പറയുന്നത്. അ​ങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മു​ടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്.

ഇതിനൊക്കെ ഒരു നിയമമില്ലേ? അതിരുവിടുകയാണ്. സമസ്ത സി.ഐ.സി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയാറായില്ല. സമസ്ത പറഞ്ഞാൽ കേൾക്കണ്ടേ. പണ്ടൊക്കെ അങ്ങനെയായിരുന്നോ? മഹല്ലുകളിൽ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടിയുണ്ടാക്കുകയാണ്. 

ഖാദി ഫൗണ്ടേഷൻ എന്തിനാണ്? ഇതിന്റെ അർഥമെന്താണ്? അത്തരം പ്രശ്നങ്ങൾക്ക് അടുത്ത ദിവസം പരിഹാരമുണ്ടാക്കണം. അല്ലെങ്കിൽ ചിലതൊക്കെ തുറന്നുപറയും. നമ്മുടെ കൈയിൽ ആയുധങ്ങൾ ഉണ്ട്. അത് ഉപയോഗിക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാണ്. കരുതിയിരുന്നോണം. ഇതെല്ലാം ഉള്ളതാണ്. ഉള്ളതുമായി സഹകരിച്ച് പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്കും നല്ലതാണ് -എടവണ്ണപ്പാറയിൽ നടന്ന ഗ്രാൻഡ് മൗലിദ് കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു ഉമർഫൈസി മുക്കത്തിന്‍റെ വിവാദ പ്രസംഗം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !