ഡൽഹി: കേരളത്തിൽ റെയിൽവേ തടസ്സപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷണവ്‍.
ആവിശ്യമായ ഭൂമി ലഭിക്കാത്തതിനാൽ പദ്ധതികൾ തടസ്സപ്പെടുന്നെന്ന് റെയിൽവേമന്ത്രി. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും റെയിൽവേ മന്ത്രി അയച്ച കത്തിൽ പറയുന്നു.തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂർ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കൽ, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളിൽ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയിൽവേ മന്ത്രി കത്തിൽ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.