തിരുവനന്തപുരം: ജയിലിൽ കഴിയുന്ന തടവുകാർക്ക് കൃത്യമായി ആശുപത്രി സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജയിലിൽ ട്രെയിനേജ് ജോലി എടുത്തിരുന്ന ഒരു തടവ്കാരന് ദേഹം മുഴുവൻ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ചികിത്സ അനുവദിക്കാതിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരനെതിരെ നൽകിയ പരാതിയിലാണ് നടപടി. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദേശം നൽകിയത്.
അതേസമയം, പരാതി നൽകിയ തടവുകാരനടക്കം എല്ലാവർക്കും ആവശ്യമുള്ളപ്പോൾ ഡോക്ടറെ കാണാനും, സേവനം നൽകാനും അവസരം നൽകാറുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നും, പരാതികൾ ഉയരരുതെന്നും കമ്മീഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.