സീപ്ലെയിൻ ടൂറിസം ആരംഭിച്ച് ആന്ധ്രാപ്രദേശ്;

വിജയവാഡ: സീപ്ലെയിൻ ടൂറിസം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. സീപ്ലെയിൻ സർവീസിൻ്റെ ആദ്യ പറക്കൽ വിജയവാഡയിലെ പ്രകാശം ബാരേജിൽ നിന്ന് നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തിലേക്ക് നടന്നു. വിജയവാഡയ്ക്കും ശ്രീശൈലത്തിനുമിടയിലാണ് സീപ്ലെയിൻ സർവീസ് നടത്തും. വിജയവാഡയിലെ പുന്നമി ഘട്ടിൽ നിന്ന് ശ്രീശൈലത്തിലേക്കുള്ള കന്നി പറക്കൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ വിവിധ കേന്ദ്ര - സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും മുഖ്യമന്ത്രി നായിഡുവിനൊപ്പമുണ്ടായിരുന്നു.

ടൂറിസത്തിന് വലിയ ഭാവിയാണുള്ളതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. വിനോദസഞ്ചാര മേഖല മികച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിയൊരുക്കും. സീപ്ലെയിൻ നൂതന ടൂറിസം പദ്ധതിയാണ്. ഭാവിയിൽ സീപ്ലെയിനുകൾ വിമാനത്താവളങ്ങൾക്ക് പൂരകമായ മികച്ച കണക്റ്റിവിറ്റിയാകും. സംസ്ഥാനത്തിൻ്റെ വികസനത്തിന് വരുമാനം വർധിപ്പിക്കാനാകണം. സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണ്, അതിൻ്റെ സാധ്യതകൾ പൂർണമായും വിനിയോഗിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതൊരു പുതിയ പരീക്ഷണമാണ് (സീപ്ലെയിൻ ഡെമോ ഫ്ലൈറ്റ്). രാജ്യത്ത് പുതിയതായി എന്തെങ്കിലും സംഭവിച്ചാൽ അത് അമരാവതിയിൽ സംഭവിക്കണം. ആ മുദ്രാവാക്യവുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ മേഖലയ്ക്ക് വ്യവസായ പദവി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരമായാണ് ജലഗതാഗത വ്യോമയാനത്തെ നായിഡു വിശേഷിപ്പിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് സീപ്ലെയിൻ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അനുകൂല നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നായിഡു പ്രശംസിച്ചു. നൂതന ആശയങ്ങൾ ദാരിദ്ര്യം ഇല്ലാതാക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജലവിമാന സർവീസിലൂടെ ഇന്ത്യയുടെ ജലാധിഷ്ഠിത വ്യോമയാന മേഖലയിൽ ആന്ധ്രാ പ്രദേശിനെ മുൻനിരയിൽ എത്തിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഒരു സാധാരണ വിമാനത്താവളത്തിന് ആവശ്യമായ ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ജലവിമാന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ട് വന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. 

ഒരു സാധാരണ വിമാനത്താവളത്തിന് ആവശ്യമായ ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ സീപ്ലെയിന് ആവശ്യമില്ല എന്നത് പ്രധാന നേട്ടമാണ്. കേരളത്തിലും സീപ്ലെയിൻ സജീവമാകുകയാണ്. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !