തിരുവനന്തപുരം: പനി വന്നാൽ സ്വയം ചികിത്സിച്ച് മാറ്റാൻ ശ്രമിക്കരുതെന്നും ഉടനെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിലെ പനി പകർച്ച പനിയിലേക്ക് മാറാൻ സാധ്യത കൂടുതലാണെന്നും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ എലിപ്പനി, ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികളുടെ സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ കൂടുന്നത്. ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോഴെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി പറഞ്ഞു.
മലിന ജലവുമായുള്ള സമ്പർക്കം കുറക്കണം, കൈകാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണം. മലിന ജലവുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവർ ഗ്ലൗസ് ധരിക്കണം. പ്രതിരോധമരുന്നകൾ നിർബന്ധമായും കഴിക്കണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ നിർദേശത്തിൽ പറയുന്നു.
ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.