ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി; പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആദ്യത്തെ കാബിനറ്റ് യോഗം മുതൽക്കു തന്നെ നടപ്പാക്കിത്തുടങ്ങും

ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. നിരവധി ക്ഷേമ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 500 രൂപയ്ക്ക് ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ നൽകുമെന്നതാണ് അവയിലൊരു വാഗ്ദാനം. ലക്ഷ്മി ജോഹർ യോജന എന്ന പദ്ധതിയിലൂടെയാണ് ഗ്യാസ് സിലിണ്ടർ പകുതി വിലയ്ക്ക് നൽകുക.

ഇതുകൂടാതെ വർഷത്തിൽ രണ്ട് ഉത്സവ സീസണുകളിൽ ഓരോ ഗ്യാസ് സിലിണ്ടർ വീതം സൗജന്യമായി നൽകും. ദീപാവലിക്കും രക്ഷാബന്ധൻ ആഘോഷത്തിനുമാണ് ഈ സിലിണ്ടറുകൾ ലഭിക്കുക.2.87 ലക്ഷം പേർക്ക് സർക്കാർ ജോലി കൊടുക്കുമെന്നും പ്രകടനപത്രിക പറയുന്നു. ഇതിൽ ഒരു ലക്ഷം പേരുടെ ഒഴിവ് അധികാരത്തിലെത്തി ആദ്യ വർഷം തന്നെ നികത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബാക്കിയുള്ള ഒഴിവുകളും നികത്തും. 

സ്വകാര്യ മേഖലയിൽ 5 ലക്ഷം സ്വയംതൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് അടുത്ത രണ്ട് വർഷത്തേക്ക് തൊഴിലില്ലായ്മാ വേതനമായി മാസം 2000 രൂപ വീതം നൽകുമെന്നതാണ് ബിജെപി പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം. ഗോഗോ ദീദി എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,100 രൂപ നൽകും.

21 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി കോൺക്രീറ്റ് ഭവനങ്ങൾ പണിതു നൽകുമെന്ന് ബിജെപി പ്രകടനപത്രിക പറയുന്നു. ടാപ്പ് വാട്ടർ കണക്ഷനോടു കൂടിയ വീടുകളാണ് നൽകുക. നിലവിലെ സർക്കാരിന്റെ കാലത്ത് നടന്ന പരീക്ഷാ പേപ്പർ ചോർച്ചകളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. പേപ്പർ ലീക്ക് മാഫിയയെ തലകീഴ് തൂക്കി നിർത്തും. ഭൂമി കൈയേറ്റങ്ങൾ തടയുന്നതിനായി കർക്കശമായ നിയമങ്ങൾ കൊണ്ടുവരും.

നിലവിൽ ഭൂമി കൈയേറ്റം ചെയ്തവരിൽ നിന്ന് അവ പിടിച്ചെടുത്ത് ആദിവാസികൾക്ക് തിരികെ നൽകും. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ ബിജെപി അധികാരത്തിലെത്തിയാൽ നേരിടുമെന്ന് അമിത് ഷാ പ്രകടനപത്രിക അവതരിപ്പിക്കവെ പറഞ്ഞു. ജാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിർബന്ധമായും നടപ്പിലാക്കും. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ വിവിധ ആദിവാസി സമുദായങ്ങളുടെ പൈതൃകം കാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുസിസിയുടെ പരിധിയിൽ നിന്ന് ആദിവാസി സമുദായങ്ങളെ ഒഴിവാക്കും. 

സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ ഹേമന്ത് സോറന് സാധിച്ചില്ലെന്ന് അമിത് ഷാ ആരോപിച്ചു.ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആദ്യത്തെ കാബിനറ്റ് യോഗം മുതൽക്കു തന്നെ നടപ്പാക്കിത്തുടങ്ങുമെന്ന് അമിത് ഷാ പറഞ്ഞു. 2025 നവംബർ മാസത്തിൽ തന്നെ 1.5 ലക്ഷം തൊഴിൽ റിക്രൂട്ട്മെന്റുകൾ നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !