കോഴിക്കോട്: കേരളത്തിൽ നിന്നുള്ള ബിജെപിയുടെ കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷ്. കേരളത്തിൽനിന്ന് പാർട്ടിയുടെ പേരിൽ മന്ത്രി പദവിയിലെത്തിയവരിൽ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്നും ഒരുപാട് പേർ ജീവനും ജീവിതവും നൽകിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാർ മനസിലാക്കണമെന്നും റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സ്വന്തം പ്രവൃത്തികൾകൊണ്ടാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്ന ചിന്ത ഒഴിവാക്കണം. പാർട്ടി പ്രവർത്തകരെ കേൾക്കാനുള്ള നല്ല മനസ്സുണ്ടാവട്ടെ എന്നും വിമര്‍ശനമുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോൾ ഉണ്ടായ അനുഭവം ഉൾപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.
കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേൾക്കുകയും പാർട്ടി അനുഭാവികൾക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.