തൃശൂർ: അയല്‍ക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്ളോഗര്‍ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. യുവതി വെള്ളിക്കുളങ്ങര പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.
പീഡനം നടന്നത് അഞ്ച് മാസം മുന്‍പ് ആണെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ പരാതിക്കാരിയുടെ കുട്ടിയെ തിരികെ വിളിക്കാന്‍ പോയപ്പോഴാണ് അതിക്രമം നേരിട്ടത്. യുവതിയെ ബലം പ്രയോഗിച്ച് മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പ്രതി പീഡനത്തിന് ശ്രമിച്ചു. ഇതോടെയാണ് യുവതി കുടുംബത്തിനെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചാലക്കുടി കോടതിയില്‍ മജിസ്ട്രേറ്റ് അവധി ആയതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. ഇതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ നേരത്തെയും സ്ത്രീ പീഡനത്തിനും വിസ തട്ടിപ്പിനും കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.