ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപ​യോ​ഗിച്ചു; പ്രിയങ്ക ​ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി എൽ.ഡി.എഫ്;

കൽപറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി എൽ.ഡി.എഫ്. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപ​യോ​ഗിച്ചെന്ന് ആരോപിച്ചെന്നാണ് എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലെ ആരോപണം.

പള്ളിക്കുന്ന് ക്രൈസ്തവ ​ദേവാലയത്തിൽ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിച്ചെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നാണ് എൽഡിഎഫിന്റെ ആരോപണം.


കഴിഞ്ഞ 10-നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വയനാട്ടിലെ പ്രധാന ക്രൈസ്തവ ദേവാലയവും തീർഥാടന കേന്ദ്രവുമായ, കോഴിക്കോട് ലത്തീൻ രൂപതയ്ക്ക് കീഴിലുള്ള പള്ളിക്കുന്ന് പള്ളിയിലായിരുന്നു പ്രിയങ്കയുടെ സന്ദർശനം. ദേവാലയത്തിനുള്ളിൽവെച്ച് പ്രിയങ്ക വോട്ട് അഭ്യർഥിച്ചെന്നും എൽഡിഎഫ് ആരോപിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !