ഡല്‍ഹി: ജോലിയുടെ ഭാഗമായി കാനഡയിലേക്ക് കുടിയേറാൻ അനുവാദം നല്‍കാത്തതിനെ തുടർന്ന് അമ്മയെ കുത്തിക്കൊന്ന് മകൻ.
കാനഡയിലേക്ക് പോകാൻ സമ്മതിക്കാതിരുന്ന അമ്മയെ 31-കാരനാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ ബദർപൂർ ഏരിയയില്‍ സ്ഥിതിചെയ്യുന്ന മൊലർബാന്ദ് ഗ്രാമത്തിലാണ് സംഭവം.അമ്മ ഗീതയെ കൊലപ്പെടുത്തിയ ശേഷം മകൻ കൃഷ്ണകാന്ത് പിതാവിനെ ഫോണ്‍ വിളിച്ച് ഉടൻ വീട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. പിതാവ് സുർജീത് സിംഗ് വീട്ടിലെത്തിയപ്പോള്‍ മകൻ ക്ഷമ ചോദിച്ചു. തുടർന്ന് കുറ്റകൃത്യം നടത്തിയ മുറിയിലേക്ക് പിതാവിനെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.
ഭാര്യ ഗീത ചോരയില്‍ കുളിച്ച് കിടക്കുന്ന കാഴ്ചയാണ് സുർജീത് സിംഗ് കണ്ടത്. ഇതിന് ശേഷം മകൻ ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെ ഗീതയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മൂത്തമകൻ ബാങ്ക് ജീവനക്കാരനാണ്. അമ്മയെ കൊലപ്പെടുത്തിയ ഇളയമകൻ തൊഴില്‍രഹിതനായിരുന്നു. മാത്രവുമല്ല ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കാനഡയിലേക്ക് പോകാൻ അനുവദിക്കണമെങ്കില്‍ വിവാഹിതനാകണണെന്ന് അമ്മ ആവശ്യപ്പെട്ടതാണ് മകനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.