ക്രൂരം: കാനഡയ്ക്കു പോകാൻ അനുവധിച്ചില്ല: അമ്മയെ കുത്തിക്കൊന്ന് മകൻ, അച്ഛനോട് ക്ഷമാപണം നടത്തി,

ഡല്‍ഹി: ജോലിയുടെ ഭാഗമായി കാനഡയിലേക്ക് കുടിയേറാൻ അനുവാദം നല്‍കാത്തതിനെ തുടർന്ന് അമ്മയെ കുത്തിക്കൊന്ന് മകൻ.

കാനഡയിലേക്ക് പോകാൻ സമ്മതിക്കാതിരുന്ന അമ്മയെ 31-കാരനാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ ബദർപൂർ ഏരിയയില്‍ സ്ഥിതിചെയ്യുന്ന മൊലർബാന്ദ് ഗ്രാമത്തിലാണ് സംഭവം.

 അമ്മ ഗീതയെ കൊലപ്പെടുത്തിയ ശേഷം മകൻ കൃഷ്ണകാന്ത് പിതാവിനെ ഫോണ്‍ വിളിച്ച്‌ ഉടൻ വീട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. പിതാവ് സുർജീത് സിംഗ് വീട്ടിലെത്തിയപ്പോള്‍ മകൻ ക്ഷമ ചോദിച്ചു. തുടർന്ന് കുറ്റകൃത്യം നടത്തിയ മുറിയിലേക്ക് പിതാവിനെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. 

ഭാര്യ ഗീത ചോരയില്‍ കുളിച്ച്‌ കിടക്കുന്ന കാഴ്ചയാണ് സുർജീത് സിംഗ് കണ്ടത്. ഇതിന് ശേഷം മകൻ ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെ ഗീതയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മൂത്തമകൻ ബാങ്ക് ജീവനക്കാരനാണ്. അമ്മയെ കൊലപ്പെടുത്തിയ ഇളയമകൻ തൊഴില്‍രഹിതനായിരുന്നു. മാത്രവുമല്ല ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കാനഡയിലേക്ക് പോകാൻ അനുവദിക്കണമെങ്കില്‍ വിവാഹിതനാകണണെന്ന് അമ്മ ആവശ്യപ്പെട്ടതാണ് മകനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !