ന്യൂഡല്‍ഹി ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. ഗോവൻ തീരത്താണ് അപകടമുണ്ടായത്.
13 മത്സ്യത്തൊഴിലാളികള്‍ അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നു. ഇവരില്‍ 11 പേരെ രക്ഷപ്പെടുത്തി. രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പ്രദേശത്ത് നാവികസേന വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ആറ് കപ്പലും വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍.ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ്, മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മില്‍ കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മുംബൈ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുണ്ട്.
കോസ്റ്റ് ഗാർഡിന്റെ ഉള്‍പ്പടെ കൂടുതല്‍ സംവിധാനങ്ങള്‍ തിരച്ചിലിനായി ഏർപ്പെടുത്തി. അപകടത്തിന്റെ കാരണം വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.