ഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
അനുശാന്തിയുടെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. നേത്ര ചകിത്സയ്ക്കായി അടിയന്തര പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി കേരള സര്‍ക്കാരിനു നോട്ടിസയച്ചു.നാടിനെ ഞെട്ടിച്ച കേസ് ആയിരുന്നു ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം. കാമുകനൊപ്പം ജീവിക്കാന്‍ കാമുകന് നിനോ മാത്യുവിനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയെന്നതാണ് കേസ്.
എന്നാല്‍, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ പ്രതിയാക്കിയതെന്നാണ് അനുശാന്തിയുടെ വാദം. നേത്രചികിത്സയ്ക്കു പരോള്‍ അനുവദിക്കണമെന്നാണ് ഇപ്പോൾആവശ്യം .
കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിന് സഹായവും ആസൂത്രണവും അനുശാന്തി ചെയ്തെന്നാണ് പ്രോസിക്യൂഷന് കേസ്. ഹര്‍ജിക്കാരിക്കു വേണ്ടി വി.കെ. ബിജു ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.