ഡല്‍ഹി: ലഡാക്കിലെ തന്ത്രപ്രധാന മേഖലയായ കേല ചുരത്തിലൂടെ ഇരട്ട തുരങ്കം നിർമിക്കാനുള്ള സാധ്യതകള്‍ തേടി കേന്ദ്രസർക്കാർ.
ഏഴ് കിലോ മീറ്റർ ദൈർഘ്യം വരുന്ന ടണല്‍ നിർമാണത്തിന് ഏകദേശം 6,000 കോടി വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലേയ്‌ക്കും പാങ്കോങ് തടാകത്തിനുമിടയില്‍ യാത്രക്കാരുടേയും സൈനികരുടേയും സഞ്ചാരം സുഗമമാക്കാന്‍ തുരങ്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യാ- ചൈന സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് പാങ്കോങ്. അതുകൊണ്ടുതന്നെ സൈനിക ആവശ്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കിയാണ് തുരങ്കം ഒരുക്കുക.
തന്ത്രപ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ബോർഡർ റോഡ് ഓർഗനൈസേഷനോ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനോ നിർമാണ ചുമതല നിർവഹിക്കും. ദുർഘടമായ പ്രദേശമായതിനാല്‍ നിർമാണവും ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായ പദ്ധതിയാണ്.
ലേയെ പാങ്കോങ് തടാകവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് കേല ചുരം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഗതാഗത സൗകര്യമുള്ള ചുരം എന്ന സവിശേഷത കൂടി ഇതിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 18,600 അടിയാണ് ഇതിന്റെ ഉയരം.
2022-ല്‍ ലഡാക്ക് ഭരണകൂടം കേല അടക്കം നാല് ചുരങ്ങളില്‍ പുതിയ തുരങ്കങ്ങള്‍ നിർമിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ തുരങ്കങ്ങളുടെ വരവ് ടൂറിസം, ചരക്ക് കൈമാറ്റം, സേന വ്യന്യാസം എന്നിവ സുഗമമാക്കുമെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.