ഡൽഹി: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ 2024 നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നവംബർ മാസത്തെ തീയതിയിലുള്ള 'ജീവൻ പ്രമാണി'ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ, നവംബർ മാസത്തെ തീയതിയിലുള്ള ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ആണ് ഹാജരാക്കേണ്ടത്. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.ഇതിലെ രണ്ടാം ഭാഗത്ത് പെൻഷണറുടെ നിലവിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. ‘ജീവൻ പ്രമാണ്‍’ സമർപ്പിക്കുന്നവരും രണ്ടാം ഭാഗം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
ലൈഫ് സർട്ടിഫിക്കറ്റ് 2024 നവംബർ 30നകം ഹാജരാക്കാത്തവരുടെ തുടർന്നുള്ള പെൻഷൻ വിതരണത്തില്‍ മുടക്കം വരുന്നതായിരിക്കും.
ഏത് ജില്ലയില്‍ നിന്നാണോ നിലവില്‍ പെൻഷൻ സംബന്ധമായ രേഖകള്‍ സമർപ്പിക്കുന്നത് അതാത് ഓഫീസില്‍ വേണം ലൈഫ് സർട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ദൂതൻ മുഖേന നല്‍കുന്ന പെൻഷണർമാർ സ്വന്തം ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നല്‍കേണ്ടതാണ്. സംശയങ്ങള്‍ക്ക് ഡയറക്റ്ററേറ്റിലെ 0471-2517351 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.