ന്യൂഡല്‍ഹി: ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യ.
കാനഡയില്‍ അറസ്റ്റിലായ അർഷ് ദല്ല ഇന്ത്യയില്‍ നിയമനടപടി നേരിടാതെ മുങ്ങിയ കുറ്റവാളിയായതിനാല്‍ കൈമാറണമെന്നാണ് ഇന്ത്യയുടെ നിലപാട്.ഒന്റാറിയോയിലെ മിലിടണ്‍ ടൗണില്‍ ഒക്ടോബർ 27, 28 തിയതികളിലായി നടന്ന വെടിവെപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അർഷ് ദല്ലയെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ദല്ലക്കെതിരായ കേസില്‍ വാദം കേള്‍ക്കാൻ ഒന്റാറിയോ കോടതി ലിസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദല്ലയെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിക്കുന്നത്.
2023ല്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ദല്ല. ഇന്ത്യ കൊടുംകുറ്റവാളിയായി പട്ടികപ്പെടുത്തിയ ദല്ല കാനഡയില്‍ ഭാര്യയോടൊപ്പം സുഖജീവിതം നയിക്കുകയായിരുന്നു. ഖാലിസ്ഥാൻ ഭീകരപ്രവർത്തനങ്ങളിലും സജീവമായിരുന്നു ദല്ല.
ഇയാളെ വിട്ടുനല്‍കണമെന്ന് അഭ്യർത്ഥിച്ച് 2023 ജൂലൈയില്‍ തന്നെ ഇന്ത്യ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇപ്പോള്‍ ദല്ലയെ കാനഡ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ഇന്ത്യ അഭ്യർത്ഥിക്കാനൊരുങ്ങുന്നത്.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവായിരുന്ന നിജ്ജാറിന്റെ വലംകൈ ആയിരുന്നു അർഷ് സിംഗ് ഗില്‍ എന്ന അർഷ് ദല്ല. നിജ്ജാർ കൊല്ലപ്പെട്ടതോടെ ദല്ല പിൻഗാമിയായെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.