ഡല്‍ഹി: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചണത്തിനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. അമരാവതിയില്‍ വെച്ചാണ് സംഭവം.
രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിനുള്ളില്‍ കയറിയാണ് സംഘം പരിശോധന നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരച്ചില്‍ നടത്തുമ്പോള്‍ ഹെലികോപ്റ്ററില്‍ നിന്നിറങ്ങി പാർട്ടി നേതാക്കളുമായി സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ വീഡിയോയില്‍ കാണാം.കഴിഞ്ഞ ദിവസം രാഹുലിന്റെ ഹെലികോപ്റ്ററിന് ജാർഖണ്ഡില്‍ നിന്നും ടേക്ക് ഓഫിന് ക്ലിയറൻസ് വൈകിയതില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ക്ലിയറൻസ് ലഭിക്കാതിരുന്നതോടെ 45 മിനിറ്റോളം രാഹുലിന് കാത്ത് നില്‍ക്കേണ്ടി വന്നു.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ അവകാശമില്ലേയെന്നും ചൂണ്ടിക്കാട്ടി പിന്നാലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഹെലികോപ്റ്ററില്‍ വെച്ച് തന്നെ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ ബാഗുകള്‍ പരിശോധിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ രംഗത്തെത്തി. അടുത്തിടെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ബാഗും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടേയോ ബിജെപി നേതാക്കളുടേയോ ബാഗുകള്‍ ഇത്തരത്തില്‍ പരിശോധിക്കുമോയെന്നായിരുന്നു ഇന്ത്യ സഖ്യനേതാക്കള്‍ ചോദ്യം ഉയർത്തിയത്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള പതിവ് നടപടി മാത്രമാണ് കമ്മീഷന്റേത് എന്നായിരുന്നു ഇതിനോട് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.
അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത്ത് പവാർ എന്നിവരുടെ ബാഗുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്ന വീഡിയോയും ബിജെപി പങ്കുവെച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഓർമ്മകൾ നഷ്ടമാകുന്നുവെന്ന് പരിഹാസം,
അമരാവതിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പോലെ ആയെന്നും അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
അടുത്തിടെ മോദിയുടെ പ്രസംഗം കേട്ടുവെന്ന് തന്നോട് സഹോദരി പറഞ്ഞിരുന്നു. ഞങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറയുകയാണ്. അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെട്ടതാണോയെന്ന് അറിയില്ല. മുൻ അമേരിക്കൻ പ്രസിഡന്റിന് ഇതുപോലെ ഓർമ്മപ്രശ്നം ഉണ്ടായിരുന്നു.
അദ്ദേഹത്തിന് പുറകില്‍ നിന്നും കാര്യങ്ങള്‍ ഓർമ്മിക്കേണ്ടി വരും. യുക്രൈൻ പ്രസിഡന്റിനെ വേദിയില്‍ വെച്ച് അദ്ദേഹം വിളിച്ച് പ്രസിഡന്റ് പുടിൻ എന്നാണ്. അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെട്ടതാണ്. മോദിക്കും അതുപോലെ ഓർമ്മ നഷ്ടപ്പെടുകയാണ്', രാഹുല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.