ഡൽഹി: ഡീസല്‍, വൈദ്യുതി എന്നിവയിലോടുന്ന വാഹനങ്ങള്‍ ഉള്ളതായി നമുക്കറിയാം അല്ലേ ? എന്നാലിതാ ഇപ്പോള്‍ ഇവയൊന്നും ഇല്ലാതെ ഓടുന്ന ട്രെയിനുകള്‍ ട്രാക്കിലിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ.
കാലത്തിനൊത്ത് മാറ്റങ്ങള്‍ വരുത്തുന്ന നമ്മുടെ സ്വന്തം റെയില്‍വേ വെള്ളം ഉപയോഗിച്ച് ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ജലം ഉപയോഗപ്പെടുത്തിയുള്ള ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.ഇത് നൂതന ഹൈഡ്രജൻ സാങ്കേതിക വിദ്യയിലൂടെയാണ് പ്രവർത്തിക്കുന്നത്. മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളമാണ് ഇതിന് ആവശ്യമായി വരിക. ഇതിനായുള്ള പ്രത്യേക ജലസംഭരണികള്‍ റെയില്‍വേ തന്നെ നിർമ്മിക്കും.
പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്തിലുടനീളം 35 ഹൈഡ്രജൻ ട്രെയിനുകള്‍ കൊണ്ടുവരും. ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്താണ് ഹൈഡ്രജന്‍ ട്രെയിന്‍ പ്രവർത്തിക്കുന്നത്.
ഇതിന് ഡീസല്‍ ട്രെയിനുകളെക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനിന് ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.
രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഓടാൻ സാധ്യത ഹരിയാനയിലെ 90 കിലോമീറ്റര്‍ ജിന്ദ്-സോനിപത് റൂട്ടിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.