അയർലണ്ട് ;നാല് അതിരുകളും വെള്ളത്താൽ ചുറ്റപ്പെട്ട നാട്ടിൽ സ്വാഭാവികമായും ചില പരിമിതികളുണ്ടാകും. മറ്റു രാജ്യങ്ങൾക്ക് വിഭവസമ്പാദനത്തിനു മറ്റനേകം മാർഗങ്ങളുണ്ടെങ്കിലും ന്യൂസിലൻഡും അയർലൻഡും ഇപ്പോഴും ചില വ്യവസ്ഥകളോടെ കുടിയേറ്റക്കാർക്ക് അവസരങ്ങളൊരുക്കി കാത്തിരിക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലെയും പൊതുവായ കാര്യം ജീവിതചെലവിന്റെ കാര്യത്തിലാണ്.
അതുകൊണ്ടാണ് വീസ പ്രോസസിങ് സമയം യുകെ ആവശ്യപ്പെടുന്ന അത്ര തന്നെ വീസ ഫണ്ടും ന്യൂസീലൻഡും അയർലൻഡും ആവശ്യപ്പെടുന്നത്. ചെറുരാജ്യങ്ങളായതിനാൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വലിയ അവസരങ്ങൾ പ്രതീക്ഷിക്കേണ്ട. സൂപ്പർ സ്പെഷൽ എന്ന പദം കൊണ്ട് ഇരു രാജ്യങ്ങളിലെയും അവസരങ്ങൾ ലളിതമായി വിശേഷിപ്പിക്കാം.പഠനത്തിനായി പോകുമ്പോൾ രാജ്യം ശ്രദ്ധ നൽകുന്ന മേഖലകളിലുള്ള കോഴ്സുകൾ വേണം തിരഞ്ഞെടുക്കേണ്ടത്. ടൂറിസമാണ് ഇരു രാജ്യങ്ങളിലെയും ഒരു വരുമാനമാർഗമെങ്കിലും മറ്റു മേഖലകളിൽ വികസനക്കുതിപ്പ് അവസരങ്ങൾക്കു വഴിയൊരുക്കും.
ഡയറി ഫാമിങ്, ഫുഡ് പ്രോസസിങ്, ബയോ ടെക്നോളജി, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളിലും അവസരങ്ങളുണ്ട്. സാമൂഹിക ആരോഗ്യപരിരക്ഷ സർക്കാരിന്റെ മേൽനോട്ടത്തിലായതിനാൽ നഴ്സിങ്, സോഷ്യൽ വർക്കേഴ്സ്, കൃഷി, ടൂറിസം, ഫാർമസി, ഫാർമ റിസർച്, സോഫ്ട്‌വെയർ, ഐടി ഇൻഡസ്ട്രിയൽ സോഫ്റ്റ്‌വെയർ ഡവലപ്പർ, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ അയർലൻഡിൽ ധാരാളം അവസരങ്ങളുണ്ട്.ഈ മേഖലകൾ തിരഞ്ഞെടുത്ത് അനുയോജ്യമായ കോഴ്സുകൾ പഠിക്കുന്നതാണ് അഭികാമ്യം. ഇരുരാജ്യങ്ങളിലും പഠനച്ചെലവ് താരത്യമേന കൂടുതലാണങ്കിലും ഉയർന്ന ജീവിത ചെലവിന് അനുയോജ്യമായ ശമ്പള പാക്കേജുകൾ രാജ്യത്തെ സ്ഥാപനങ്ങൾ ഉറപ്പു നൽകുന്നു. ഭാഷാപ്രാവീണ്യ പരീക്ഷയായ ഐഇഎൽടിഎസിലെ (IELTS) ഉയർന്ന സ്കോർ വീസയുടെ കാര്യത്തിലും യൂണിവേഴ്സിറ്റി പ്രവേശനത്തിന്റെ കാര്യത്തിലും ഇരുരാജ്യങ്ങളും നിഷ്കർഷ പുലർത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.