കേരളം ഹിറ്റാക്കിയ വാട്ടർമെട്രോ മാതൃകയാക്കി പുതിയ പദ്ധതിക്കൊരുങ്ങി മംഗളൂരു

മംഗളൂരു: കൊച്ചിയിൽ ഹിറ്റായ വാട്ടർ മെട്രോയെ മാതൃകയാക്കി വാട്ടർ മെട്രോ ആരംഭിക്കാൻ മംഗളൂരു. കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ പദ്ധതി ആരംഭിക്കാനാണ് കർണാടക മാരിടൈം ബോർഡ് (കെഎംബി) തീരുമാനം. നേത്രാവതി, ഗുരുപുര നദികളിൽ 17 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് മംഗളൂരു വാട്ടർ മെട്രോ (എംഡബ്ല്യുഎംപി) പദ്ധതി.

കർണാടക മാരിടൈം ബോർഡും കർണാടക സർക്കാരുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജലഗതാഗത ശൃംഖലയായി മാറാനാണ് മംഗളൂരു വാട്ടർ മെട്രോ ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ജലഗതാഗത ശൃംഖലയായി മംഗളൂരു വാട്ടർ മെട്രോ മാറും. കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്ര സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമാക്കി നഗരത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനാണ് വാട്ടർ മെട്രോ ലക്ഷ്യമിടുന്നത്.

പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മംഗളൂരു വാട്ടർ മെട്രോ അവതരിപ്പിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാകും പദ്ധതി വികസിപ്പിക്കുക. മംഗലാപുരം വാട്ടർ മെട്രോ പദ്ധതി നേത്രാവതി, ഗുരുപുര നദികളിലാണ്. റൂട്ടിൽ 17 സ്റ്റേഷനുകൾ ഉണ്ടാകുക.നേത്രാവതി നദിയിലെ ബജലിനെ ഗുരുപുര നദിയിലെ മറവൂർ പാലവുമായി ബന്ധിപ്പിക്കുന്ന 30 കിലോമീറ്റർ ദൂരത്തിലാണ് മംഗളൂരു വാട്ടർ മെട്രോ ഓടുക. ഈ റൂട്ടിൽ 17 വാട്ടർ മെട്രോ സ്റ്റേഷനുകൾ ഉണ്ടാകും. 

ബജാൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗരു, ബോളാർ കടൽ മുഖം (ബീച്ച് വ്യൂ), ഉള്ളാള് (കൊടേപുര), ഹോയിജ് ബസാർ ബെംഗ്രെ, ബണ്ടർ (പഴയ തുറമുഖം), ബോലൂർ - ബൊക്കപട്ടണ, തണ്ണീർ ഭവി, സുൽത്താൻ ബത്തേരി, ന്യൂ മംഗളൂരു തുറമുഖം, ബംഗ്ര കുലുരു, കുളൂർ പാലം, ബൈക്കാംപടി വ്യവസായ മേഖല, കുഞ്ഞത്ത് ബെയ്ൽ, മറവൂർ പാലം എന്നിവടങ്ങളിലാകും സ്റ്റേഷൻ ഉണ്ടാകുക. എല്ലാവിധ സൗകര്യങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളും വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് സ്റ്റേഷനുകൾ ഒരുക്കുക.

നേത്രാവതി, ഗുരുപുര നദികളുടെ ഇരുവശങ്ങളിലെയും ഗതാഗത സംവിധാനങ്ങൾക്ക് കരുത്ത് പകരുന്നതാകും മംഗളൂരു വാട്ടർ മെട്രോ. വാട്ടർ മെട്രോ അവതരിപ്പിക്കുന്നതിനൊപ്പം ഇലക്ട്രിക് - ഡീസൽ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന കാറ്റമരൻ ബോട്ടുകൾ അവതരിപ്പിക്കും. പ്രാദേശിക യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ നേട്ടമാകുന്ന തരത്തിലാകും പദ്ധതിയും സർവീസും ക്രമീകരിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !