പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; എങ്ങനെ അപേക്ഷിക്കാം..?

കൊച്ചി: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്കറൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്കാണ് അപേക്ഷിക്കാൻ കഴിയുക.

വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയും.ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 202425 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. താത്പര്യമുളളവർ 2024 നവംബർ 30നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.1. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

2. പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

3. റഗുലർ കോഴ്‌സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ കഴിയും.കുടുതൽ വിശദവിവരങ്ങൾ 04712770528/2770543/2770500 എന്നീ നമ്പറുകളിലും നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവ്വീസ്) നിന്നും ലഭിക്കും.അതിനിടെ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജറായി ശ്രീമതി. രശ്മി റ്റി ചുമതലയേറ്റു.

സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ രശ്മി റ്റി വിനോദസഞ്ചാര വകുപ്പില്‍ നിന്നാണ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് (ഡെപ്പ്യൂട്ടേഷന്‍) എത്തുന്നത്. 1999 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച രശ്മി റ്റി വിജിലന്‍സ്, ആരോഗ്യം, ഓള്‍ ഇന്ത്യാ സര്‍വ്വീസസ്, പൊതുമരാമത്ത്, സാമൂഹിക നീതി എന്നീ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10 വര്‍ഷത്തോളം യു.എ.ഇ യില്‍ (ദുബായ്) പ്രവാസിയുമായിരുന്നു. 

ജനറല്‍ മാനേജറായിരുന്ന അജിത് കോളശ്ശേരി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് നോർക്ക്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വേണ്ടി നോർക്കയുടെ സാഹായം ലഭ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !