അത്ഭുതലോകം: ദിവസവും 16 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളും കണ്ട് സുനിതാ വില്യംസ്! ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് അറിയാം,

ഭൂമിയില്‍ സൂര്യോദയവും സൂര്യാസ്തമയവും ഒരു ദിവസത്തിന്റെ രാ-പകലുകളെ വേര്‍തിരിക്കുകയും ദിവസത്തിന്റെ നിര്‍ണ്ണായക സമയങ്ങളെ ക്രമീകരിക്കുകയും ചെയ്യുന്നു.

എന്നാല്‍ ദിവസത്തില്‍ 16 സൂര്യോദയവും അത്രതന്നെ അസ്തമയങ്ങളും കാണാനായാലോ? കാണാം, എന്നാല്‍ നിങ്ങള്‍ ഭൂമിയിലായിരിക്കുമ്പോഴല്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണെങ്കില്‍ സാധ്യമാകുന്ന ഒന്നാണിത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) ഉള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് സൂര്യോദയവും സൂര്യാസ്തമയവും ഒരു ദിവസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല. ഇത് 16 തവണ വരെ സംഭവിക്കുന്നു, നിലവില്‍ ഐഎസ്‌എസിലുള്ള നാസ ബഹിരാകാശയാത്രിക സുനിത വില്യംസിന് ഈ മനോഹരമായ കാഴ്ച അപരിചിതമേ അല്ല. പലകുറി കണ്ട്, അനുഭവിച്ച ‘സാധാരണ’ കാഴ്ചയാണിത്.

2013-ല്‍, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ സുനിതാ വില്യംസിനെ ആദരിച്ചപ്പോള്‍, ഈ അനുഭവത്തെക്കുറിച്ച്‌ അവര്‍ വിവരിച്ചിരുന്നു. 

ബഹിരാകാശത്ത് പോകാനുള്ള അതിയായ ആഗ്രഹവും അതിനായുള്ള പ്രയത്‌നവും തനിക്ക് സമ്മാനിച്ച ഭാഗ്യമാണ് ഇത്രയധികം സൂര്യോദയ-അസ്തമയങ്ങള്‍ കാണാനായതെന്ന് അവര്‍ പറഞ്ഞിരുന്നു.

ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ റിട്ടേണ്‍ ഷെഡ്യൂളിലെ കാലതാമസം കാരണം ബഹിരാകാശത്തുനിന്നും ഭൂമിയിലേക്കുള്ള സുനിതയുടെ നിലവിലെ മടക്കയാത്ര നീണ്ടുപോകുകയായിരുന്നു. ഇപ്പോഴും ഐഎസ്‌എസില്‍ തുടരുന്ന സുനിത 2025 ഫെബ്രുവരിയിലേ മടങ്ങിയെത്തൂ. 

സഹ ബഹിരാകാശ സഞ്ചാരി ബുച്ച്‌ വില്‍മോറും സുനിതയ്‌ക്കൊപ്പമുണ്ട്. സുപ്രധാന ഗവേഷണത്തിനും അതുല്യമായ അനുഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ഈ അധിക സമയം ഇവര്‍ വിനിയോഗിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ ഒന്നിലധികം സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണാനുള്ള അവസരം ഉള്‍പ്പെടെയുള്ള ഓഫറുകളാണ് അവര്‍ക്ക് പ്രപഞ്ചം ഒരുക്കിയത്.

ഇത് എങ്ങനെ സംഭവിക്കുന്നു?

മണിക്കൂറില്‍ ഏകദേശം 28,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ പരിക്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും പൂര്‍ണ്ണ ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. 

ഭൂമിയെ ചുറ്റിയുള്ള ഈ വേഗത്തിലുള്ള യാത്ര അര്‍ത്ഥമാക്കുന്നത് ബഹിരാകാശയാത്രികര്‍ ഏകദേശം 45 മിനിറ്റില്‍ ഒരു സൂര്യോദയത്തിനോ സൂര്യാസ്തമയത്തിനോ സാക്ഷ്യം വഹിക്കുന്നു എന്നാണ്. 

ഓരോ ഭ്രമണപഥത്തിനും, അവര്‍ ഭൂമിയുടെ ഇരുണ്ട ഭാഗത്ത് നിന്ന് സൂര്യപ്രകാശമുള്ള ഭാഗത്തേക്ക് വീണ്ടും നീങ്ങുന്നു, മിക്ക ആളുകളും ദിവസത്തില്‍ രണ്ടുതവണ മാത്രം കാണുന്നത് അവര്‍ പതിനാറോളം പ്രാവശ്യം അനുഭവിക്കുന്നു.

ബഹിരാകാശത്തെ ഡേ-നൈറ്റ് സൈക്കിള്‍ എങ്ങനെ?

ഭൂമിയിലെ ജീവനില്‍ നിന്ന് വ്യത്യസ്തമായി, ഒരു ദിവസം ഏകദേശം 12 മണിക്കൂര്‍ വെളിച്ചവും 12 മണിക്കൂര്‍ ഇരുട്ടും അടങ്ങുന്നതാണ് ബഹിരാകാശത്തെ ഡേ-നൈറ്റ് സൈക്കിള്‍. എന്നാലിത് ഒന്നിച്ചല്ല ഇടവിട്ടാണ് ഉണ്ടാകുക.

അതായത് ബഹിരാകാശയാത്രികര്‍ക്ക് 45 മിനിറ്റ് പകല്‍ വെളിച്ചവും തുടര്‍ന്ന് 45 മിനിറ്റ് ഇരുട്ടും അവരുടെ ദിവസം മുഴുവന്‍ ആവര്‍ത്തിച്ച്‌ അനുഭവപ്പെടുന്നു. രാവും പകലും ഒരു തുടര്‍ച്ചയായി അനുഭവപ്പെട്ടുകൊണ്ടേയിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !