കട്ടൻചായ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. കട്ടൻ ചായയിലെ ആന്റി ഓക്സിഡന്റ് പോളിഫിനോള്‍ കോശങ്ങളിലെ ഡിഎൻഎ കേടുകൂടാതെ സംരക്ഷിക്കുന്നു.
ദിവസവും കട്ടൻചായ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാംദഹന വ്യവസ്ഥയുടെ ആരോഗ്യം
ചായയിലെ ടാനിനും മറ്റു കെമിക്കലുകളും ദഹനത്തെ എളുപ്പമാക്കുന്നു. ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു.
ആസ്ത്മ
കട്ടൻ ചായയിലടങ്ങിയിരക്കുന്ന കഫീൻ ആസ്തമ രോഗികളില്‍ ബോങ്കോഡയലേറ്ററായി പ്രവർത്തിക്കുന്നു. കഫീനെക്കൂടാതെ മറ്റു ചില തിയോഫിലൈൻ സംയുക്തങ്ങള്‍ ശ്വാസകോശത്തിലെ വായു അറകളെ തുറക്കുന്നു. ഇതുമൂലം ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു.
അർബുദം
ചായയിലടങ്ങിയ പോളിഫിനോള്‍, കാറ്റക്കിൻ തുടങ്ങിയ ആന്റി ഓക്സിഡന്റ്സ് അർബുദത്തെ തടയുമെന്നു പഠനങ്ങള്‍ പറയുന്നു. കട്ടൻചായയും മറ്റു ചായകളും ( വൈറ്റ് ടീ, ഗ്രീൻ ടീ തുടങ്ങിയവ) സ്ത്രീകളില്‍ സ്തനാർബുദവും ഓവറിയൻ കാൻസറും വരുന്നതിനെ പ്രതിരോധിക്കും.
ഹൃദയാരോഗ്യം
കട്ടൻചായയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതാണ്. അതിനാല്‍ ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുമത്രേ. ഹൃദയധമനികളുടെ കേടുപാടുകള്‍ കുറയ്ക്കാനും ഇതു സഹായിക്കുന്നു.
ദന്താരോഗ്യം
പഠനങ്ങള്‍ പറയുന്നത് കട്ടൻചായയിലടങ്ങിയിരിക്കുന്ന പോളിഫിനൈല്‍ പല്ലില്‍ പ്ലാക്ക് ഉണ്ടാകുന്നത് തടയുമെന്നാണ്. കൂടാതെ പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നതും ദ്രവിക്കുന്നതും തടയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.