ഹൊറർ സിനിമകളിലൂടെ പ്രേക്ഷക മനം കവർന്ന നടൻ ടോണി ടോഡ് (69) അന്തരിച്ചു. നവംബർ 6 ന് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബം പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് നടന്‍റെ മരണം സ്ഥിരീകരിച്ചത്.
1992 ല്‍ ഇറങ്ങിയ കാൻഡിമാന്‍ എന്ന ചിത്രത്തിലെ കൊലയാളിയുടെ വേഷം ഏറെ പ്രശസ്തമാണ്. കൂടാതെ 2021 ല്‍ ഇതിന്‍റെ രണ്ടാം ഭാഗത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. ഫൈനൽ ഡെസ്റ്റിനേഷനിലെ വേഷവും, ഒലിവര്‍ സ്റ്റോണ്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങി പ്ലാറ്റൂണിലെ വേഷവും ഏറെ ശ്രദ്ധേയമാണ്.
നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ടോണി ടോഡ് 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ടിവി പരമ്പരകളിലും ഇദ്ദേഹം സജീവമായിരുന്നു. 1954 ഡിസംബർ 4 ന് യുഎസിലെ വാഷിങ്ടൺ ഡിസിയിൽ ജനിച്ച ടോഡ് ബിഗ് സ്‌ക്രീനിലും മിനി സ്ക്രീനിലും സജീവമായി നിന്നാണ് കരിയര്‍ കെട്ടിപ്പടുത്തത്.
21 ജമ്പ് സ്ട്രീറ്റ്, നൈറ്റ് കോർട്ട്, മാക്‌ഗൈവർ, മാറ്റ്‌ലോക്ക്, ജേക്ക് ആൻഡ് ഫാറ്റ്മാൻ, ലോ & ഓർഡർ, ദ് എക്‌സ്-ഫയല്‍സ്, എന്‍വൈപിഡി ബ്ലൂ, ബെവർലി ഹിൽസ് 90210, സെന: വാരിയർ പ്രിൻസസ് ആൻഡ് മർഡർ തുടങ്ങിയ ടിവി സീരിസുകള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി
സ്ട്രീം എന്ന ചിത്രമാണ് ടോണി ടോഡ് അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. അടുത്ത വർഷം റിലീസിനെത്തുന്ന ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസിലും ടോണി ടെഡ് അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.