ലണ്ടണ്‍: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായ ജോണ്‍ ആല്‍ഫ്രഡ് ടിന്നിസ്‌വുഡ് അന്തരിച്ചു. 113 വയസായിരുന്നു.
ഇംഗ്ലണ്ടിലെ സൗത്ത് പോർട്ട് കെയർ ഹോമിലാണ് അദ്ദേഹം അവസാനവർഷം ചിലവഴിച്ചത്. കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.ടൈറ്റാനിക് കപ്പല്‍ ദുരന്തം സംഭവിച്ച 1912 ലായിരുന്നു ജോണ്‍ ആല്‍ഫ്രഡിന്റെ ജനനം. തന്റെ ജീവിതകാലത്തിനിടയില്‍ അദ്ദേഹം രണ്ട് ലോക മഹായുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജോണ്‍ ആല്‍ഫ്രെഡ് ജീവിച്ചിരുന്ന 112 വർഷത്തിനിടയില്‍ 24 പ്രധാനമന്ത്രിമാർ ബ്രിട്ടൻ ഭരിച്ചു.
അഡയുടെയും ജോണ്‍ ബെർണാഡ് ടിന്നിസ് വുഡിന്റെയും മകനായാണ് ജനനം. നൂറ്റാണ്ടിന്റെ ബുദ്ധിമുട്ടുകളും വിപ്ലവകരമായ മാറ്റങ്ങളും ജോണ്‍ ആല്‍ഫ്രഡിനെ ആദ്യകാലഘട്ടങ്ങളില്‍ സ്വാധീനിച്ചിരുന്നു.2020 ല്‍ യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി മാറിയ ജോണ്‍ ആല്‍ഫ്രഡ് 2024 ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡില്‍ ഇടംപിടിക്കുകയും ചെയ്തു.
വെനസ്വേലക്കാരനായ ജുവാൻ വിസെന്റെ പെരേസ് മോറ114-ാം വയസില്‍ മരണമടഞ്ഞതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന റെക്കോർഡ് ജോണ്‍ ആല്‍ഫ്രഡിന് സ്വന്തമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.