സന്നിധാനത്ത്, 77,000 രൂപ ആദ്യ പിഴ;, അമിത വിലയീടാക്കല്‍, പഴകിയ ഉല്‍പ്പനങ്ങളും അടക്കം നിയമലംഘനം, വ്യാപക പരിശോധന

സന്നിധാനം: ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളില്‍ പ്രത്യേകമായി രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് എല്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 

സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലുകളില്‍ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഹെല്‍ത്ത് കാർഡ് നിർബന്ധമാണ്. കൂടുതലും ഹോട്ടലുകളിലും ഹെല്‍ത്ത് കാർഡുള്ളവരാണ് പ്രവർത്തിക്കുന്നത്. അല്ലാത്തിടങ്ങളില്‍ ഹെല്‍ത്ത് കാർഡ് കാണിക്കുന്നതിന് രണ്ടു ദിവസം അനുവദിച്ചിട്ടുണ്ട്.

ഇതില്‍ പരാജയപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യവകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനാ സംഘത്തിലുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !