സമീപകാലത്ത് പലരുടെയും വരുമാനമാര്‍ഗ്ഗം യൂട്യൂബ് ആയി മാറിയിട്ടുണ്ട്. പലരും തങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്തിയത് യൂട്യൂബ് വഴിയാണ്. സബ്സ്ക്രൈബേഴ്സിന്റേയും കാഴ്ചക്കാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബില്‍ നിന്ന് പണം ലഭിക്കുന്നത്.
കാഴ്ചക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ അളവിലും വര്‍ദ്ധനവ് ഉണ്ടാവും. നിങ്ങള്‍ക്ക് ആയിരം സബ്സ്ക്രൈബും 4000 മണിക്കൂര്‍ കാഴ്ച സമയവും ഉണ്ടെങ്കില്‍ യൂട്യൂബില്‍ നിന്ന് വരുമാനം കിട്ടി തുടങ്ങും.ബ്ലോഗിങ്ങിലൂടെയും പണം സമ്പാദിക്കാന്‍ സാധിക്കും. വിദ്യാഭ്യാസപരമായ ബ്ലോഗിങ്ങിന് 22 രൂപ മുതല്‍ 150 രൂപ വരെയാണ് ലഭിക്കുന്നത്. ആരോഗ്യപരമായ വിഷയങ്ങള്‍ക്ക് 52 37 രൂപ മുതല്‍ 225 രൂപ വരെ ലഭിക്കും. ട്രാവല്‍ ബ്ലോഗുകള്‍ക്ക് 30 രൂപ മുതല്‍ 187 രൂപ വരെയാണ് ലഭിക്കുന്നത്.
വരുമാനം കണക്കാക്കുന്നത് ഡോളറിലാണ്. ഇത്തരത്തില്‍ ആയിരം സബ്സ്ക്രൈബര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മാസം ആയിരം രൂപ മുതല്‍ 3000 രൂപ വരെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. പതിനായിരം സബ്സ്ക്രൈബര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ 7500 രൂപ മുതല്‍ 22500 രൂപ വരെ നിങ്ങള്‍ക്ക് സമ്പാദിക്കാം
അതേസമയം ഒരു ലക്ഷം സബ്സ്ക്രൈബര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ 75,000 രൂപ മുതല്‍ 225,000 രൂപ വരെ ലഭിക്കും 10 ലക്ഷം സബ്സ്ക്രൈബര്‍ ഉണ്ടെങ്കില്‍ 7 ലക്ഷം രൂപ മാസ വരുമാനം നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.